ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ കഞ്ഞി വെച്ച് സമരം ചെയ്ത് കെഎസ് യു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പണം അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്‌യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലായിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. കഞ്ഞി വെപ്പ് സമരം കെ പി സി സി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണിടുന്ന ഇടതുപക്ഷ സർക്കാരിനെതിരെ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കഴിഞ്ഞ കുറെ മാസങ്ങളായി ഭരണസ്തംഭനം നേരിടുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കൈതക്കൽ, സംസ്ഥാന കമ്മിറ്റി അംഗം രോഹിത് എം എസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഈപ്പൻ കുര്യൻ, രാജേഷ് മലയിൽ, ജിബിൻ കാലായിൽ, അഡ്വ.ശ്രീജിത്ത്‌, ബെന്നി സ്കറിയ, കെഎസ്‌യു ഭാരവാഹികളായ ബി.കെ തദാഗത്, അൻവർഷാ ചാമക്കാല, ജോൺ കിഴക്കേതിൽ, റിജോ തിരുവല്ല, നിതിൻ മല്ലശ്ശേരി, ആൽവിൻ ചെറിയാൻ, വിഷ്ണു മല്ലപ്പള്ളി, നെവിൻ കീഴ്വായ്പ്പൂർ, റോഷൻ റോയി, മുഹമ്മദ്‌ സെയ്ത്, അസ്‌ലം പത്തനംതിട്ട, ടെറിൻ പി ജോർജ്, ഷിൻസി, ജെബിൻ കുഴിക്കാല, അലൻ, ജോയൽ ടി വിജു, തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...