തിരുവനന്തപുരം : പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പി.എസ്.സി നിയമന വിഷയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സിഐ എസി സദൻ ഉൾപ്പെടെ പോലീസുകാർക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ എന്നിവരും പരിക്കേറ്റവരിലുണ്ട്. സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്.