Tuesday, April 23, 2024 1:00 pm

ഐക്യദാർഢ്യ സദസ്സുമായി കെ.എസ്.യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കികൊണ്ട് ലോക്സഭാ സെക്രട്ടേറിയേറ്റിൻ്റെ ഉത്തരവ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യവിരുദ്ധ്യമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സൂറത്ത് മജിസ്ട്രേറ്റ് കോടതി തന്നെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി 30 ദിവസം സമയം അനുവധിച്ചിട്ടുണ്ട്. മേൽകോടതികളെ സമീപിക്കുന്നതിന് മുന്നോടിയായി ആരെ തൃപ്തിപ്പെടുത്താനാണ് വേഗത്തിലുള്ള ഈ തീരുമാനം എന്നത് പകൽ പോലെ വ്യക്തമാണ്.

ബിജെപിയും സംഘപരിവാറും രാഹുൽ ഗാന്ധിയുടെ ശബ്ദത്തെയും ആശയങ്ങളെയും എത്രത്തോളം ഭയപ്പെടുന്നു എന്നതിനെ ഉത്തമ ഉദാഹരണമായി ഈ അയോഗ്യത മാറപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ കണ്ടും കേട്ടും രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് പിന്നാലെ സമാനതകളില്ലാത്ത തരത്തിൽ രാഹുൽ ഗാന്ധിക്കു നേരെ സംഘ പരിവാർ ആസൂത്രിതമായ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിദ്യാർത്ഥി സമൂഹം ഏറെ പ്രതീക്ഷയോടു കൂടി നോക്കി കാണുന്ന നേതാവാണ് രാഹുൽ ഗാന്ധി. രാജ്യത്തെക്കുറിച്ച് കൃത്യമായ വീക്ഷണവും കാഴ്ച്ചപ്പാടും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ശബ്ദിക്കുന്നത് ഈ രാജ്യത്തിന് വേണ്ടിയാണ് എന്ന ഉത്തമ ബോധ്യം തങ്ങൾക്കുണ്ടെന്നും കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി. സകല ജനാധിപത്യ മര്യാദകളും ലംഘിച്ച് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം യൂണിറ്റ് തലങ്ങളിൽ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തണം : വെങ്കയ്യ നായിഡു

0
ന്യൂഡൽഹി:  കൂറുമാറ്റ നിരോധന നിയമങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് മുൻ  ഉപരാഷ്ട്രപതി വെങ്കയ്യ...

കളമശ്ശേരി സ്‌ഫോടനത്തിൽ കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക്...

കൽക്കെട്ട് തകർന്നത് തീരദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു

0
പൂച്ചാക്കൽ : കൽക്കെട്ട് തകർന്നത് തീരദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു. വേമ്പനാട്ടുകായൽത്തീരത്തെയും ഇടത്തോടുകളിലെയും...

മ​യ​ക്കു​മ​രു​ന്നു​മാ​യി രണ്ടുപേർ അറസ്റ്റിൽ

0
സു​ൽ​ത്താ​ൻ ബ​ത്തേ​രി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത്ത​ങ്ങ​യി​ൽ എ​ക്സൈ​സ് പോ​ലീ​സ് സം​ഘം ന​ട​ത്തി​യ...