എന്നെ കോളജിലൂടെ വലിച്ചിഴച്ചു – വളഞ്ഞിട്ട് ആക്രമിച്ചു ; കെഎസ്‌യു വനിതാ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളജിൽ ഇന്നലെയുണ്ടായ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷത്തിൽ പ്രതികരണവുമായി പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് പറഞ്ഞു. ഇന്നലെയായിരുന്നു തിരുവനന്തപുരം ലോ കോളജിലെ യൂണിയൻ ഉദ്ഘാടനം. എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. തന്നെയും ആഷിഖ് എന്ന മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വെച്ച് ആക്രമിച്ചതെന്ന് ദേവനാരായണൻ എന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ള പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് വനിതാ നേതാവ് ആരോപിക്കുന്നത്. തേപ്പ്‌പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തുവെന്നും വനിതാ നേതാവ് ആരോപിച്ചു.

ഇതിന് മുൻപും എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ലെന്നും നേതാവ് പറഞ്ഞു. എസ്.എഫ്.ഐ കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ തമ്മിൽ ഇന്നലെ വൈകീട്ടോടെ തർക്കം ഉടലെടുത്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് രാത്രിയോടെ നടന്ന സംഭവം. വനിതാ നേതാവിനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കൂടാതെ മറ്റൊരു വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് നിർത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥികളെ പോലീസ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...