മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടി എടുപ്പിക്കാം എന്നാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും ; കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച്‌ കെ ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച്‌ മുന്‍ മന്ത്രിയും എം.എല്‍.എ യുമായ കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടി എടുപ്പിക്കാം എന്നാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ജലീല്‍ മുന്നറിയ്പ്പ് നല്‍കി.

കാര്യങ്ങള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്താല്‍ അദ്ദേഹത്തിന് നല്ലതെന്നും അല്ലാത്തപക്ഷം ഇഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്ത് വിടേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞു. ശബ്ദരേഖ പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.

പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താം എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്നും മുസ്‌ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി പറഞ്ഞത് വസ്തുതയാണ്. വസ്തുത പറഞ്ഞാല്‍ നടപടിയെടുക്കേണ്ട കാര്യമെന്താണെന്നും ജലീല്‍ ചോദിച്ചു.

ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ സയ്യിദ് മുഈനലി തങ്ങള്‍ വലിഞ്ഞുകയറി ചെന്നതല്ലെന്ന് ഫെയ്സ്ബുക്കിലൂടെ എം.എല്‍.എ കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിവാദങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ ലീഗ് നേതൃയോഗം ഇന്ന് വൈകിട്ട് മലപ്പുറത്ത് ചേരുന്നുണ്ട്. മുഈനലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...