പ്രതിഷേധക്കാര്‍ക്ക് വയറു വേദന ; കെടി ജലീലിനു ചോറൂണും പേരിടല്‍ തിരക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകന്റെ മകന് ചോറൂണും പേരിടലും നടത്തി. മലപ്പുറം വളാഞ്ചേരി കാവുംപുറം സ്വദേശി രഞ്ജിത്ത് – ഷിബില ദമ്പതികളുടെ കുട്ടിയുടെ ചോറൂണാണ് മന്ത്രിയുടെ വീട്ടില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. കുട്ടിക്ക് ആദം ഗുവേര എന്ന് കെ.ടി ജലീല്‍ പേരിട്ടു.

കുട്ടിയ്ക്ക് ആദം ഗുവേരയെന്ന പേര് തിരഞ്ഞെടുത്തത് മന്ത്രി കെ.ടി ജലീലാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സജീവ സി.പി.എം പ്രവര്‍ത്തകനാണ് രഞ്ജിത്ത്. ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീല്‍ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇന്നലെ രാവിലെയാണ് ചോദ്യം ചെയ്യല്‍ നടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...