രാഷ്ട്രീയ പകപോക്കലിനായി പള്ളികളെ ഉപയോഗിക്കുന്നു ; മുസ്‌ലിം ലീഗ് നീക്കത്തിനെതിരെ കെ ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രീയ പകപോക്കലിനായി മുസ്‌ലിം ലീഗ് പള്ളികളെ ഉപയോഗിക്കുന്നതായി കെ ടി ജലീൽ എംഎൽഎ. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദിയാക്കി മാറ്റരുത്. ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ഹൈദരാലി തങ്ങൾ ഇടപ്പെട്ട് പിൻവലിപ്പിക്കണം. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടനയല്ലെന്നും കെ ടി ജലീൽ എംഎൽഎ പ്രതികരിച്ചു.

ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ല. ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപ്പെട്ട് പിൻവലിപ്പിക്കണം. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സ‍ർക്കാർ വിരുദ്ധ പ്രചരണം നടത്തും. മുസ്‌ലിം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു.

സമസ്‌തയുടെ കാര്യങ്ങളിൽ കെ ടി ജലീൽ എംഎൽഎ ഇടപെടേണ്ടെന്ന് അബ്ദുൽ സമദ് പൂക്കോട്ടൂർ. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ്സിക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്ന് സമസ്‌ത അറിയിച്ചു. വിശ്വാസികളെ ബോധവൽക്കരിക്കുക എന്ന കടമ നിർവഹിക്കുമെന്ന് അബ്‌ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവദികളായ ഇടതുപക്ഷ സർക്കാരിൻ്റെ നടപടികൾ സമുദായത്തെ ബോധിപ്പിക്കും. ഇതിനായി വെള്ളിയാഴ്ചത്തെ ജുമഅ പ്രാർഥനയോടൊപ്പം ഇതിനെതിരെയുള്ള ബോധവത്കരണം നടത്തുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...