ഇനി സിപിഎം സഹയാത്രികൻ മാത്രമല്ലെന്ന് സ്ഥിരീകരിച്ച് കെ.ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഇനി സിപിഎം സഹയാത്രികൻ മാത്രമല്ലെന്ന് സ്ഥിരീകരിച്ച് മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ. താനും പങ്കാളിയും പാർട്ടി അംഗത്വം എടുക്കുന്നുവെന്ന് കെ.ടി ജലീൽ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്.തന്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സിപിഎമ്മെന്നും 2006ൽ തുടങ്ങിയ ആത്മബന്ധം രണ്ട് പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ലെന്നും കെ.ടി ജലീൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം വലതുപക്ഷ പിന്തിരിപ്പൻമാരാൽ എതിർക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ-സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധം കൂടിയാണ് സിപിഎമ്മിൽ അംഗത്വമെടുക്കാനുള്ള തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...