മൂന്നുദിവസത്തിനുള്ളില്‍ കല്ലുംകടവ് പാലം ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചതായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനാപുരം കല്ലുംകടവ് പാലം തകര്‍ന്നത് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎല്‍എ വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തി, മൂന്ന് ദിവസത്തിനകം പാലം തകരാര്‍ പരിഹരിച്ചു സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാലത്തിന്റെ അപ്രോച് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

കോന്നി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കലഞ്ഞൂര്‍ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കല്‍ വഴി പത്തനാപുരത്തേക്ക് പോകാം. പുനലൂരില്‍ നിന്ന് വരുന്നവര്‍ക്ക് സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാതിരിക്കല്‍ വഴി ഇടത്തറ എത്തി പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യാം. കെ.പി. റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പുതുവല്‍ ശാലേപുരം ജംഗ്ഷനില്‍ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂര്‍ വഴി പത്തനാപുരം ടൗണില്‍ കയറാം. മഞ്ചളളൂര്‍ എത്തി കവല ജംഗ്ഷനിലൂടെ പുനലൂര്‍ ഭാഗത്തേക്കും പോകാം.

എംഎല്‍എ യോടൊപ്പം പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിതാ രാജേഷ്, അനന്തു പിള്ള, പത്തനാപുരം പഞ്ചായത്ത് അംഗങ്ങളായ സാജു ഖാന്‍, ഫറൂഖ് മുഹമ്മദ്, തനൂജ, കെ വൈ. സുനറ്റ്, കെ.എസ്. ടി.പി. ചീഫ് എന്‍ജിനീയര്‍ കെ. ലിസി , സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിന്ദു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റോണി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷൈബി, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...