പാലക്കാട് കൂടല്ലൂരിലെ ചെങ്കല്ല് ഗുഹയില്‍ മൂന്ന് അറകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആനക്കര കൂടല്ലൂരില്‍ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ല് ഗുഹയുടെ മുന്‍വശത്ത് നടക്കുന്ന ഖനനത്തിന്റെ രണ്ടാം ദിവസം ഗുഹയില്‍ മൂന്ന് അറകള്‍ കണ്ടെത്തി. നേരത്തെ രണ്ട് അറകള്‍ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇന്നലെ നടന്ന ഖനനത്തിലാണ് മൂന്നാമത്തെ അറ കൂടി കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ചെങ്കല്ല് ഗുഹക്ക് മുന്‍വശത്ത് നന്നങ്ങാടി കണ്ടെത്തിയതിനു സമീപമാണ് ഇന്നലെ ഖനനം നടന്നത്.

ഗുഹയിലേക്കുള്ള പ്രവേശന വഴിയിലെ മണ്ണു മാറ്റിയപ്പോഴാണ് മൂന്ന് കല്‍പ്പാളികള്‍ കണ്ടെത്തിയത്. രണ്ട് അറ നേരത്തേ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. കവാടങ്ങളിലേക്ക് കടക്കുന്ന ഇടനാഴിക്ക് പതിവില്‍ നിന്നും വ്യത്യസ്തമായി ത്രികോണാകൃതിയാണുള്ളത്. അതിലേക്ക് ഇറങ്ങുന്നതിന് കല്‍പ്പടവുകളും ചെങ്കല്ലില്‍ തന്നെ വെട്ടിയുണ്ടാക്കിയിരിക്കുന്നു. പടിഞ്ഞാറു ഭാഗത്തുള്ള കല്‍പ്പാളി തുറന്നാല്‍ മാത്രമേ അറയ്ക്കകത്ത് എന്തൊക്കെ ശേഷിപ്പുകളാണെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ഗവേഷകര്‍ പറഞ്ഞു.

ശരാശരി 60 സെമീറ്റര്‍ വീതിയും 80 സെ.മീ. ഉയരവുമുണ്ട് കല്‍പ്പാളികള്‍ക്ക്. ഇടനാഴിയുടെ ആഴം 125 സെ. മീറ്ററാണ്. ഇടനാഴി മനോഹരമായ രീതിയിലാണ് വെട്ടി ഉണ്ടാക്കിയിരിക്കുന്നത്. ഗുഹയുടെ തെക്ക് ഭാഗത്ത് കാണുന്ന രണ്ട് അറകള്‍ നേരത്തെ തുറന്ന് പരിശോധന നടത്തിയതാണ്. ഇനി ഒരറയാണ് തുറക്കാനുളളത്. ഇപ്പോള്‍ കണ്ടെത്തിയ ഇടനാഴിയില്‍ മൂന്ന് അറകളും കല്ല് വെച്ച്‌ അടച്ച നിലയിലാണ്. ഇതിലെ രണ്ട് അറകള്‍ തെക്ക് കണ്ട ഗൂഹാമുഖത്തില്‍ നിന്ന് തുറന്ന് നോക്കിയതാണ്.

കുടിവെളള പദ്ധതിക്കായി പൈപ്പിടുന്നതിന് ജെ.സി.ബി. ഉപയോഗിച്ച്‌ ചാല്‍ കീറുന്നതിനിടയിലാണ് ഗുഹ കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്. ഇപ്പോള്‍ ഗുഹയുടെ പ്രധാന ഗുഹാമുഖമാണ് കണ്ടെത്തിയിട്ടുളളത്. ഈ ഗുഹ അവസാനിക്കുന്നത് പട്ടിപ്പാറ റോഡിലാണ്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജ്, വി.എ. വിമല്‍കുമാര്‍, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഖനനം നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...