മൈലപ്രാ സഹകരണ ബാങ്ക് ; കള്ളപ്പണം നിക്ഷേപിച്ചവര്‍ പരിഭ്രാന്തിയില്‍ – ഇ.ഡി അന്വേഷിച്ചാല്‍ കുരുങ്ങും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ പെട്ടുപോയത് കള്ളപ്പണക്കാരാണ്. കണക്കില്‍ പെടാത്ത പണം മിക്കവരും സുരക്ഷിതമായി നിക്ഷേപിക്കുന്നത് സഹകരണ ബാങ്കുകളിലാണ്. പലരും ബിനാമി പേരുകളിലാണ് നിക്ഷേപിക്കുന്നത്. മരിച്ചുപോയവരുടെ പേരുകളിലും നിക്ഷേപങ്ങള്‍ കണ്ടെത്തിയാല്‍ അതില്‍ അതിശയിക്കേണ്ട. എല്ലാം ഒരു കൂട്ടായ സഹകരണത്തിലൂടെ മുമ്പോട്ടുപോയാല്‍ മാത്രമേ അത് ഇരുകൂട്ടര്‍ക്കും അത് ഗുണം ചെയ്യുകയുള്ളൂ. സഹകരണ ബാങ്കുകളിലെ നിക്ഷേപം എത്രയുണ്ടെന്നോ ആരുടെയൊക്കെ ആണെന്നോ ആരും തിരക്കാറില്ല. ഭൂമാഫിയാകളുടെ കോടിക്കണക്കിനു പണമാണ് സഹകരണ ബാങ്കുകളില്‍ ഉള്ളത്. ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയാല്‍ നിയമപരമായി ഒരു പരാതിപോലും കൊടുക്കുവാന്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ക്ക് കഴിയില്ല.

മൈലപ്രാ സഹകരണ ബാങ്കിലും റിയല്‍ എസ്റ്റേറ്റ് മാഫിയാകളുടെ പണമുണ്ട്. കുമ്പഴയിലെ ഒരു ഭൂമാഫിയാ തലവന്റെ 3 കോടിയിലധികം ഇവിടെയുണ്ടെന്നാണ് വിവരം. ബാങ്ക് പ്രതിസന്ധിയില്‍ ആയതോടെ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ് ഇവര്‍. ആരോടും പരാതിപ്പെടുവാനും ഇവര്‍ക്ക് കഴിയുന്നില്ല. എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചാല്‍ ഇവര്‍ കുടുങ്ങുമെന്നത് ഉറപ്പാണ്. മൈലപ്ര ബാങ്ക് പ്രശ്നത്തിലായതോടെ കള്ളപ്പണം നിക്ഷേപിച്ചവര്‍ മറ്റു ബാങ്കുകളില്‍നിന്നും പണം പിന്‍വലിച്ചു തുടങ്ങിയത് അവിടെയും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. പുതിയ വസ്തുക്കള്‍ വാങ്ങാനെന്ന പേരിലാണ് പലരും നിക്ഷേപം പിന്‍വലിക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് പൂട്ടിയ പോപ്പുലര്‍ ഫിനാന്‍സിലൂടെ കള്ളപ്പണക്കാര്‍ക്ക്  നഷ്ടമായത് കോടികളാണ്. ഇവരില്‍ പാതിരിമാരും തിരുമേനിമാരും രാഷ്ട്രീയക്കാരും ഒക്കെയുണ്ടായിരുന്നു എന്നാണ് വിവരം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടിയാല്‍ പിന്നീട് ഈ നിക്ഷേപങ്ങളും മറക്കുകയാണ് പലരും. നിക്ഷേപത്തിന്റെ പിന്നാലെപോയി പുലിവാല് പിടിച്ച് ജയിലില്‍ പോകുന്നതിലും നല്ലത് കോടികള്‍ ഉണ്ടെങ്കിലും അത് ഉപേക്ഷിക്കുകയാണ് എല്ലാവരും. സഹകരണ ബാങ്കുകളിലെ സ്ഥിതിയും ഇതുപോലെയൊക്കെത്തന്നെയാണ്.

അഡ്മിനിസ്ട്രെറ്റര്‍ ഭരണം വന്നാല്‍ കൂടുതല്‍ സന്തോഷിക്കുന്നത് ഭരണസമിതിയാണ്. കാരണം പിന്നീട് നിക്ഷേപകരോട് മറുപടി പറയേണ്ടത് ബാങ്കിന്റെ അഡ്മിനിസ്ട്രെറ്റര്‍ ആണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാള്‍ക്ക് ആരോടും ബാധ്യതയുണ്ടാവില്ല. ചെറിയ നിക്ഷേപങ്ങള്‍ മടക്കി നല്‍കുവാനാണ് ഇവര്‍ താല്‍പ്പര്യമെടുക്കുക. വലിയ നിക്ഷേപങ്ങള്‍ മടക്കിനല്കണമെങ്കില്‍ ബാങ്കില്‍ വീണ്ടും പുതിയ നിക്ഷേപങ്ങള്‍ വരണം. അഡ്മിനിസ്ട്രെറ്റര്‍ ഭരണത്തില്‍ ഇരിക്കുന്ന ബാങ്കില്‍ ആരും പണം നിക്ഷേപിച്ച് ഭാഗ്യപരീക്ഷണം നടത്താന്‍ മുതിരില്ല. പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വന്നാലും നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ വര്‍ഷങ്ങളെടുക്കും. ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കില്‍ വീണ്ടും പണം നിക്ഷേപിക്കുവാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടുതന്നെ വന്‍ തുകകളുടെ നിക്ഷേപങ്ങള്‍ ഉടനെയൊന്നും തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്നു വേണം കരുതാന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...