നാലുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ച സംഭവം ; അച്ഛനെ പോലീസ് അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കുലശേഖരം : നാലുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. മകള്‍ സുഷ്വിക മരിച്ച സംഭവത്തില്‍ തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍ (37) ആണ് അറസ്റ്റിലായത്. മദ്യപിച്ച്‌ വീട്ടിലെത്തി ബഹളംവെച്ച സുരേന്ദ്രനെ പേടിച്ച്‌ സഹോദരങ്ങള്‍ക്കൊപ്പം സമീപത്തുള്ള തോട്ടത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് സുഷ്വികയെ പാമ്പ് കടിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

സുരേന്ദ്രന്‍-സുജിമോള്‍ ദമ്പതിമാരുടെ മൂന്ന് മക്കളില്‍ ഇളയവളാണ് സുഷ്വിക. അച്ഛന്‍ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തില്‍ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങള്‍ പറയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെയും സുജിമോള്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാര്‍ പോലീസ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...