കണിച്ചാര്‍ : ജനവാസമേഖലകളെ പരിസ്ഥിതിലോക മേഖലയില്‍ ഉള്‍പ്പെടുത്തുന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി കെ.സി.വൈ.എം. പേരാവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ കണിച്ചാറില്‍ കുടില്‍കെട്ടി പ്രതിഷേധിച്ചു. വന്യമൃഗ ശല്യങ്ങള്‍ക്ക് പരിഹാരം ഉടനടി നടപ്പാക്കുക, ബഫര്‍സോണ്‍ നിയമം പിന്‍വലിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.സി.വൈ.എം. സമരം സംഘടിപ്പിച്ചത്.
മനുഷ്യന്റെ നിലനില്‍പ്പിനെക്കാള്‍ മൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളാണ് രാജ്യത്തുള്ളത്. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കര്‍ഷകജനതയുടെ കാര്യത്തില്‍ പിന്തിരിപ്പന്‍ നയമാണെന്നും പ്രതിഷേധ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സമരം അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപതാ ഡയറക്ടര്‍ ജിന്‍സ് വാളിപ്ലാക്കല്‍, മുന്‍ രൂപതാ പ്രസിഡന്റ് വിപിന്‍ ജോസഫ്, മേഖലാ പ്രസിഡന്റ് അഖില്‍ ഡൊമിനിക് തുടങ്ങിയവര്‍ സംസാരിച്ചു.