ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അതീവ സുരക്ഷാ മോഖലയായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെ(37)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ജീവനക്കാരുടെയും ഉപദേശക സമിതിയുടെയും പരാതിയിലാണ് അറസ്റ്റ്. രാവിലെ 8.30നാണ് സംഭവം ഉണ്ടായത്. ദേവസ്വം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയത്. ഇതോടെ ജീവനക്കാര്‍ തോമസിനെ തടഞ്ഞുവെച്ച്‌ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി തോമസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍, യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്ന് യുവാവ് പറഞ്ഞതായി പോലീസ് അറിയിച്ചു. ഏഴരപ്പൊന്നാനയടക്കം കോടികള്‍ വിലവരുന്ന അമൂല്യ നിധികള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ക്ഷേത്രപരിസരം അതീവ സുരക്ഷാ മേഖലയായി സംരക്ഷിച്ചു വരുന്നത്. 2015 ലും സമാന സംഭവം നടന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി”; പരിഹാസരൂപേണ ചീഫ് ജസ്റ്റിസിന് മറുപടിയുമായി അഭിജിത്ത് ദീപകെ

0
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ധർമേന്ദ്ര പ്രധാൻ രാജി...

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...