കുടുംബശ്രീ ഡി.ഡി.യു. ജി.കെ.വൈ. പദ്ധതി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു. ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു. കുളനട പ്രീമിയം കഫെയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, റാന്നി പഴവങ്ങാടി പ്രസിഡന്റ് റൂബി കോശി, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍. മോഹന്‍ദാസ്, കൊറ്റനാട് സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജി റോബി, ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേര്‍സണ്‍സ്, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി മുന്നൂറോളം പേര്‍ പങ്കെടുത്തു. ലൈഫ് സ്‌കില്‍ ട്രെയിനിങ് പ്രൊഫഷണല്‍ ഫാത്തിമ ഷാന നസ്രീന്‍ നയിച്ച മോട്ടിവേഷണല്‍ ലൈഫ് സ്‌കില്‍ സെഷനും റിതം കഫെ അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....