കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാന തല ഉദ്ഘടനം നാളെ ( 16)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനം നാളെ ( 16) രാവിലെ 10 നു തിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ബി രാജേഷ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ ഫോര്‍ കെയര്‍ വീഡിയോ ലോഞ്ചിങ് എംപി ആന്റോ ആന്റണിയും ചില്ലി പൗഡര്‍ ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും നിര്‍വഹിക്കും. സമ്പൂര്‍ണ രചന പുസ്തക പ്രകാശ പ്രഖ്യാപനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിക്കും. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ് , മുന്‍ ഡി ജിപി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളേജ് എച്ച്ഒഡി ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികളാകും.

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതികളില്‍ ഒന്നാണ് കെ ഫോര്‍ കെയര്‍. വയോജന പരിപാലനം ,രോഗി പരിചരണം , അവശ്യ സാധനങ്ങള്‍ എത്തിക്കല്‍ , ഭിന്നശേഷി പരിചരണം , പ്രസവ ശുശ്രൂഷകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എത്തിക്കല്‍ തുടങ്ങിയ ഒരു കുടുംബത്തിന് ആവശ്യമായ കരുതലും സഹായവും വീടുകളിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ,കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില , എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് , നഗരസഭാഗംങ്ങള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...