വിസ – മാസ്റ്റര്‍ കാര്‍ഡിനെതിരെ ആര്‍ബിഐ നടപടി

For full experience, Download our mobile application:
Get it on Google Play

പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതിന് പിന്നാലെ മറ്റൊരു വലിയ നടപടിയുമായി റിസര്‍വ് ബാങ്ക്. വിസ – മാസ്റ്റര്‍ കാര്‍ഡില്‍ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിര്‍ത്താന്‍ ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. കെവൈസി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് ആഗോള പേയ്മെന്റ് ഭീമന്‍മാരായ വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനും ആര്‍ബിഐ നിര്‍ദേശം നല്‍കിയത്. എന്തുകൊണ്ടാണ് ആര്‍ബിഐ ഈ നടപടി സ്വീകരിച്ചത് എന്നതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കെവൈസി പാലിക്കാത്ത ചെറുകിട വ്യവസായികള്‍ നടത്തുന്ന ഇടപാടുകള്‍ ആശങ്ക ഉയര്‍ത്തുന്നത് കാരണമാണ് ഈ നടപടിയെന്നാണ് സൂചന.

കാര്‍ഡുകളിലൂടെ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ ഈ ഫിന്‍ടെക്കുകള്‍ക്ക് അധികാരമില്ലെങ്കിലും ട്യൂഷന്‍ ഫീസ് വാടക പോലുള്ളവ അടയ്ക്കാന്‍ ഫിന്‍ടെക് സ്ഥാപനങ്ങളും ഉപഭോക്താക്കളെ അവരുടെ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്, 2007-ന്റെ ലംഘനമായിരിക്കാം എന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പറഞ്ഞു. എല്ലാ ബിസിനസ് പേയ്മെന്റ് സേവന ദാതാക്കളുടെ (ബിപിഎസ്പി) ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ടെന്നും വിസയില്‍ ജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ബിപിഎസ്പി വ്യാപാരികളെയും ഇടപാടുകളില്‍ നിന്നും വിലക്കുന്നതായി വിസ ഫിന്‍ടെക്കുകളോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...