Tuesday, April 30, 2024 11:14 pm

സഹനമല്ല ശബ്ദമാണ് – രാത്രി നടത്തം സംഘടിപ്പിച്ച് കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി മുഖാന്തിരം ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. എന്‍.ആര്‍.എല്‍.എം പദ്ധതി നടപ്പാക്കുന്ന എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി.ഡി.എസ്, എ.ഡി.എസ്, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും അവയുടെ കൃത്യമായ ഡോക്യുമെന്റേഷന്‍ നടത്തുകയും ചെയ്യും. 2021-22 സാമ്പത്തിക വര്‍ഷം കുടുംബശ്രീ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനത്തില്‍ ആറന്മുള യുവജന സാംസ്‌കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ജെന്‍ഡര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ നിര്‍വഹിച്ചു.

ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുത്തു നടപ്പാക്കുക വഴി ലിംഗതുല്യത, ലിംഗനീതി, സമത്വം എന്നിവ ഉറപ്പാക്കുന്നതിനും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനും സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും പോസ്റ്റര്‍ പ്രചരണവും രാത്രി നടത്തവും സംഘടിപ്പിച്ചു. സഹനമല്ല ശബ്ദമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി അയല്‍ക്കൂട്ട അംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചും പോസ്റ്റര്‍ ഒട്ടിച്ചും ദീപം തെളിയിച്ചും പങ്കാളികളായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23കാരന് 30വര്‍ഷം തടവ്

0
കൊല്ലം: പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30...

വെള്ളാപ്പള്ളിക്ക് തിരിച്ചടി ; മൈക്രോ ഫിനാൻസ് കേസ്തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സേലത്ത് ബസ് അപകടം ; 6 മരണം, 50 പേർക്ക് പരുക്ക്

0
തമിഴ്നാട് : സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക്...

‘പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാവും, മുസ്ലിങ്ങള്‍ക്ക് മാത്രമല്ല’ ; മോദിയ്‌ക്കെതിരെ ഖര്‍ഗെ

0
റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ മംഗലസൂത്രത്തെയും മുസ്‌ലിങ്ങളെയും വിഷയമാക്കുന്നതില്‍...