കുടുംബശ്രീ ‘രംഗശ്രീ കലാജാഥ’ പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജെന്‍ഡര്‍ കാമ്പയിന്‍ ‘നയിചേതന 4.0 ഉയരെ’യുടെ ഭാഗമായ രംഗശ്രീ സംസ്ഥാനതല കലാജാഥ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അന്‍സര്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നയി ചേതന മൂന്നാം ആഴ്ചയിലെ പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവത്ക്കരണം എന്നിവയാണ് കലാജാഥയുടെ ലക്ഷ്യം. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ വനിതകളാണ് കലാജാഥ അവതരിപ്പിക്കുന്നത്.

പ്രിയ ജോഷി, കലാമണി, ശാലിനി, ഷൈലജ കെ ബേബി, ജ്യോതിലക്ഷ്മി, റീജ, മിന്നു മോള്‍, ലക്ഷ്മി, അംബിക രാജന്‍, ഉഷ തോമസ്, വിനീത, ഷജീല സുബൈദ എന്നിവരാണ് രംഗശ്രീ കണ്‍സോര്‍ഷ്യം അംഗങ്ങള്‍.ജില്ലയില്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, തിരുവല്ല നഗരസഭയ്ക്ക് സമീപമാണ് കലാജാഥ നടത്തിയത്. ഫെബ്രുവരി മൂന്നിന് കാസര്‍ഗോഡ് കലാജാഥ സമാപിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ ബിന്ദു രേഖ, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി ആര്‍ അനൂപ, സിഡിഎസ് അധ്യക്ഷരായ പൊന്നമ്മ ശശി, ജലജകുമാരി, ഓമന രാജന്‍, ബിന്ദു അനില്‍, ലളിത സോമന്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....