കോർപ്പറേറ്റുകളോട് മത്സരിക്കാൻ കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുടുംബശ്രീയുടെ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങൾ ഇനി കേരളത്തിലെ കൂടുതൽ സാധാരണക്കാരുടെ കൈകളിലേക്ക് എത്തും. ഇതിന്റെ ഭാഗമായി ഈ വരുന്ന ഓണത്തിന് മുൻപായി കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിൽ കൂടി കുടുംബശ്രീ ഉൽപന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും. തൃശൂർ ജില്ലയിലാണ് ഈ പദ്ധതി ആദ്യമായി തുടങ്ങിയത്. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്ന വ്യാപാരി സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ ഈ പുതിയ ചുവടുവെപ്പ് നടത്തുന്നത്. കേരളത്തിലും പുറത്തുമുള്ള അയ്യായിരത്തിലധികം സൂപ്പർമാർക്കറ്റുകൾ വഴി ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിലൂടെ കുടുംബശ്രീ സംരംഭകർക്ക് സ്ഥിരമായ വലിയൊരു വിപണിയും നല്ലൊരു വരുമാനവും ലഭിക്കും. ആദ്യ ഘട്ടത്തിൽ താഴെ പറയുന്ന 12 ഇനം ഉൽപന്നങ്ങളാണ് വിപണിയിലെത്തുക. സാമ്പാർ മസാല, വെജിറ്റബിൾ മസാല, ചിക്കൻ മസാല, മീറ്റ് മസാല, ഫിഷ് മസാല, മുളകുപൊടി, മഞ്ഞൾപ്പൊടി, വിവിധതരം ധാന്യപ്പൊടികൾ (ആട്ട, പുട്ടുപൊടി തുടങ്ങിയവ) എന്നിവയാണ് സൂപ്പർ മാർക്കറ്റുകളിലേക്ക് എത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...