കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം വീണ്ടും മുഖം തിരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സംസ്ഥാനത്തെ വന്യജീവി ശല്യത്തിനും കൃഷി നാശത്തിന് പരിഹാരം കാണാനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരള വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവികളുടെ ആക്രമണങ്ങൾ മൂലമുണ്ടാകുന്ന ക്രസിഹി നാശത്തിന് ഇപ്പോൾ നൽകിവരുന്ന നഷ്ടപരിഹാരം തീരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഷിബു ബേബി ജോൺ വാർത്ത സമ്മേളത്തിൽ പറഞ്ഞു. എന്നാൽ കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ഏറെനാളായുള്ള ആവശ്യത്തോട് കേന്ദ്രം വീണ്ടും മുഖം തിരിച്ചുവെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലാപാട് കേന്ദ്രമന്ത്രി വീണ്ടും ആവർത്തിച്ചു.

“കേരളത്തിൽ ഇപ്പോൾത്തന്നെ നിങ്ങൾ പന്നികളെ കൊന്നുകൊണ്ടിരിക്കുകയല്ലേ” എന്ന് കേന്ദ്രമന്ത്രി തന്നോട് ചോദിച്ചതായി ഷിബു ബാബയ്‌ ജോൺ പറഞ്ഞു. കേരളത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നതിന്റെ ചിത്രങ്ങൾ നിരത്തിയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇവയെ തിന്നാൻ വേണ്ടിയാണോ കൊന്നുതള്ളുന്നത്’ എന്ന അർത്ഥത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം അവസാനം “നിങ്ങൾ വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ” എന്ന് കേന്ദ്രമന്ത്രി തമാശരൂപേണ ചോദിച്ചുവെന്നും ഷിബു ബാബയ്‌ ജോൺ പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾ മാത്രമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. അതിനാൽ തന്നെ അതേസമയം, തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. കർശന നിർദേശങ്ങൾ പലതും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പ്രകൃതി സംരക്ഷണം മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പ് സാധ്യമാണോ എന്നുകൂടി ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ അടിസ്ഥാന തലത്തിൽ ശക്തമായ ബോധവൽക്കരണം നടത്തി കേരളം മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുട്ടിൽ മരംമുറി കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിച്ചുവെന്നും, ഉഴപ്പിയെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് മന്ത്രി പാഞ്ഞു. കേസിൽ വനംവകുപ്പ് തന്നെയാണ് അനുകൂല വിധി വാങ്ങിയെടുത്തത്. റവന്യൂ ഭൂമിയിലാണ് മരംമുറി നടന്നതെന്ന് ബോധ്യപ്പെട്ടാൽ സ്വാഭാവികമായും റവന്യൂ വകുപ്പാണ് കേസ് നടത്തേണ്ടത്.കൂടുതൽ നടപടികളിലേക്ക് കടക്കാതിരുന്നത് പോലീസിന്റെ നിർദേശ പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...