ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി കസറ്റംസ് പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നാണ് കൊച്ചി കസ്റ്റംസ് കാറുകള്‍ പിടിച്ചെടുത്തത്. ഓപറേഷന്‍ നുംഖോറിന്‍റെ ഭാഗമായി കൊച്ചി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം ഇതോടെ അറുപതായി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം ഇത്തരം വാഹനങ്ങള്‍ കൈവശം വെക്കുന്ന നിരവധി പേര്‍ നിയമനടപടി നേരിടുകയാണ്.ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ടുമണിക്കൂർ നേരം നീണ്ടുനിന്നു. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാ​ഗമായി ദുൽഖറിന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ വണ്ടികൾ ഉണ്ടെന്ന് കസ്റ്റംസിന്റെ നിഗമനം. ദുൽഖറിനെ ഇനിയും ചോദ്യം ചെയ്തേക്കുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ വണ്ടികൾ കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. നിയമപരമായ രീതിയിലാണ് താൻ കാറുകൾ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് നൽകിയിട്ടുള്ള മൊഴിയെന്നാണ് വിവരം. ദുൽഖർ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കറില്‍ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...