മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുമായി കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീയുടെ മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകള്‍ക്ക് ജില്ലയില്‍ തുടക്കം. തിരുവല്ല തിരുമൂലപുരം എം ഡി എം ജൂബിലി ഹാളിനു സമീപം ആരംഭിച്ച മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഈസ്റ്റ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, ലഘുഭക്ഷണങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബ്രോസ്റ്റഡ് ചിക്കന്‍, ചിക്കന്‍ നഗറ്റ്‌സ്, കബാബ്, മോമോസ്, സമൂസ, ചിക്കന്‍ 65, ചിക്കന്‍ ലോലിപോപ്പ്, ചിക്കന്‍ ബ്രീഡഡ് പോപ്‌സ്, ചിക്കന്‍ മീറ്റ് റോള്‍സ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കും. കുടുംബശ്രീ കഫെ യൂണിറ്റുകള്‍ക്ക് സ്ഥിരവരുമാന മാര്‍ഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

യൂണിറ്റ് അംഗങ്ങള്‍ക്ക് മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കല്‍, ചേരുവകളുടെ സംസ്‌കരണം, ഫുഡ് പാക്കിങ്, പര്‍ച്ചേസിങ്, മാര്‍ക്കറ്റിങ് മേഖലകളില്‍ സമഗ്ര പരിശീലനം നല്‍കിയിട്ടുണ്ട്.
തിരുവല്ല നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ രമ്യ സന്തോഷ്, സാറാമ്മ ഫ്രാന്‍സിസ്, റീന മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ റേച്ചല്‍ ലൈജു സക്കറിയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ ബിന്ദുരേഖ, എന്‍യുഎല്‍എം സിറ്റി മിഷന്‍ മാനേജര്‍ അജിത്ത് സതീഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അര്‍ജുന്‍ സോമന്‍, തിരുവല്ല ഈസ്റ്റ് സിഡിഎസ് മെമ്പര്‍ സെക്രട്ടറി സി സുനില്‍, യൂണിറ്റ് സെക്രട്ടറി മേരി ജിംസി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....