കോഴിക്കോട്: ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കുടുംബശ്രീ പ്രവർത്തകർ. കോഴിക്കോട് വടകര വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് കാലവർഷത്തെ അതിജീവിച്ച് ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥ രചിച്ചത്. അര ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. കോരിച്ചൊരിഞ്ഞ മഴ കൃഷിക്ക് തടസമായെങ്കിലും, മഴയെ അതിജീവിച്ചാണ് കുടുംബശ്രീ പ്രവർത്തകരായ സൗമിനിയും സിനിജയും ചെണ്ടുമല്ലി വിളയിച്ചത്. പ്രതികൂല കാലാവസ്ഥ ശത്രു ആകുമോ എന്ന ഭയം ഇവർക്ക് ഉണ്ടായിരുന്നു. നിശ്ചയദാർഢ്യത്തിന് മുമ്പിൽ കാലാവസ്ഥയും അടിയറവ് പറഞ്ഞു. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു. കൃഷി ഭവനിൽ നിന്നും ലഭിച്ച തൈകളും ഗ്രാമ പഞ്ചായത്തിൻ്റ കൈത്താങ്ങുമാണ് കൃഷിയിൽ നൂറ് മേനി വിളയിക്കാൻ ഇവർക്ക് സഹായകമായത്. പ്രാദേശിക വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി വിറ്റൊഴിക്കാനാണ് ഇവരുടെ തീരുമാനം. മറുനാടൻ പൂക്കൾ വിപണി കീഴടക്കുമ്പോൾ ഗ്രാമീണമായി വിളയിച്ച പൂക്കൾക്ക് ഇത്തവണ ആവശ്യക്കാർ ഏറെയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























