മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയ്യപ്പശാപം ; കമലയോടു ജ്യോത്സ്യൻ പരിഹാരക്രിയകൾ നിർദേശിച്ചു : ശോഭാ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: മുഖ്യമന്ത്രിയുടെ കുടുംബത്തിനു വലിയ അയ്യപ്പശാപമുണ്ടെന്നു കവടി നിരത്തി ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ടെന്നും ഭാര്യ കമലയോടു പരിഹാരക്രിയകൾ നിർദേശിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പസംഗമം നടത്തുന്നത് എന്നറിയില്ലെന്ന് അവർ പറഞ്ഞു. ഒറ്റപ്പാലത്തു ഗണേശോത്സവത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്നു താഴെയിറങ്ങിയാൽ മകൾക്കും മരുമകനും ജയിൽവാസം അനുഭവിക്കാൻ യോഗമുണ്ടെന്നാണു പാലക്കാ‌ട്ടു നിന്നു പോയ ജ്യോത്സ്യൻ പറഞ്ഞിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു.

ശബരിമലയിൽ യുവതീപ്രവേശനത്തിനു മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി അയ്യപ്പസംഗമം നടത്തുന്നതിനു മുൻപു ഭക്തരോടു മാപ്പു പറയണം. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ താൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസുകൾ പിൻവലിക്കണം. സനാതനധർമം എന്തെന്ന് അറിയാത്തവരാണ് അയ്യപ്പസംഗമം നടത്തുന്നത്. നാശരഹിതമായ ഭാവമാണു സനാതന ധർമം. ഭക്തരല്ലാത്ത യുവതികളെ മല കയറ്റി അയ്യപ്പന്റെ സകല ഭാവങ്ങളെയും നശിപ്പിച്ചയാളാണു മുഖ്യമന്ത്രി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ചേർത്തു ശബരിമലയിൽ അയ്യപ്പസംഗമം നടത്തുന്നത് ആർക്കു വേണ്ടിയാണെന്നു വ്യക്തമാക്കണം. ഇതു വിശ്വാസിസമൂഹം തിരിച്ചറിയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...