Thursday, April 25, 2024 8:07 pm

കുടുംബശ്രീ ബാലസഭ കേരളീയം പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളപിറവിയോട് അനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്റെ ബാലസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  കേരളീയം 2021 പരിപാടി പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു.  സ്‌പെഷ്യല്‍ ഡേ ദിനാചരണങ്ങള്‍,  പൂവേ പൊലി എന്നീ പ്രോഗ്രാമുകളില്‍ വിജയികളായവരെ ഉള്‍ക്കൊള്ളിച്ച് സിനിമാകൊട്ടക, മലയാളിമങ്ക, കേരള ശ്രീമാന്‍ അശ്വമേധം എന്നീ പരിപാടികള്‍ നടത്തി.

ജില്ലയിലെ വിവിധ സിഡിഎസുകളില്‍ നിന്നും 58 കുട്ടികളും 12 രക്ഷിതാക്കളും പങ്കെടുത്തു. വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്‍ഡ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, പുറമറ്റം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമനാ കുമാരി, എഴുമറ്റൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീതാ ഷാജി, സോഷ്യല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം മാനേജര്‍ ബി.എന്‍. ഷീബ, ജില്ലാ പ്രോഗ്രാം മാനേജരായ ടി.കെ. ഷാജഹാന്‍, സോഷ്യല്‍ ഡവലപ്‌മെന്റ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍  പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...