കുടുംബശ്രീ നാടിന്റെ മുഖശ്രീ : ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : കുടുംബശ്രീ നാടിന്റെ മുഖശ്രീ ആണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ കടമ്പനാട് ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.

സ് ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. നിലവില്‍ 45 ലക്ഷത്തിലേറെ വനിതകള്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം സാമ്പത്തിക ക്രയവിക്രയം നടക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയിരിക്കുകയാണ്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പരമാവധി സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് യോഗത്തില്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ വില്‍സണ്‍, ലിന്റോ വൈ, മണിയമ്മ, സിന്ധു, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സലീന സലിം, പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ അജു ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ചടങ്ങില്‍ 28 പേര്‍ക്ക് ധനസഹായം നല്‍കി. പദ്ധതി പ്രകാരം രണ്ടു ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ നാലു ശതമാനം പലിശയില്‍ വായ്പ നല്‍കും. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കാണ് നടത്തിപ്പ് ചുമതല. കുടുംബശ്രീ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതിനും സ്വയം തൊഴില്‍ കണ്ടെത്താനും അതുവഴി വരുമാനമാര്‍ഗം കണ്ടെത്താനും അങ്ങനെ കുടുംബങ്ങളെ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ പലിശ രഹിതമായി രണ്ടുലക്ഷം രൂപ നല്‍കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായി ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...