റോഡുകൾ നന്നാക്കാൻ കുടുംബ ശ്രീ പ്രവർത്തകരുടെ റോഡ് ഉപരോധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടിവെള്ള പൈപ്പ് ലൈനുകൾ ഇടാൻ വേണ്ടി വെട്ടിപ്പൊളിച്ച കല്ലറക്കടവ്‌ ,കണ്ണങ്കര,വലംചുഴി റോഡുകൾ ടാർ ചെയ്‌തു ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീപ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ണങ്കര ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. റോഡുകൾ വെട്ടിപ്പൊളിച്ചിട്ട് ഒരുവർഷമായിട്ടും പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കുവാൻ വാട്ടർ അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ശ്രമിക്കാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണെന്നും ഇതിനെതിരെ കൂടുതൽ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്‌ത ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ സുരേഷ് കുമാർ പറഞ്ഞു.

റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ഇട്ട പലയിടത്തും വീടുകളിലേക്ക് വെള്ളം എത്തുന്നില്ല. ജെ സി ബി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ചപ്പോൾ ഗാർഹിക കണക്ഷനുകൾ നശിപ്പിക്കപെട്ടതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി വനിതകൾ പങ്കെടുത്ത സമരത്തിൽ ശബരിമല സീസണായതിനാൽ വാഹന യാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ 3 മിനിട്ടു മാത്രമാണ് റോഡ് ഉപരോധിച്ചത്. തുടർന്ന് പ്രതിഷേധ യോഗവും നടത്തി. വാർഡ് കൗൺസിലർ ഷീന രാജേഷ് അധ്യക്ഷത വഹിച്ചു. എം സി ഷെരീഫ് , അഡ്വ ഗീത സുരേഷ് , എൻ എ നൈസാം , രാജി സതീഷ് , ജയ കളീക്കൽ , രഘുരാജൻ നായർ , കെ ജി ശ്രീകുമാർ ,നാസർ തോണ്ടമണ്ണിൽ, ലിഷ സുനിൽ , മിനി രാജേഷ് , ശാന്ത കുമാരി , ശ്രീജ മുല്ലമംഗലം , ഷാബിത ഹാഷിം എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...