കൈപ്പട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ അനധികൃത നിയമനം

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂര്‍: പത്ര പരസ്യമോ നോട്ടീസോ ഇല്ലാതെ കൈപ്പട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരേയും കളക്ഷന്‍ ഏജന്‍റിനേയും നിയമിക്കുവാനുള്ള ഭരണസമിതിയുടെ തീരുമാനം സംസ്ഥാനത്ത് മുഴുവന്‍ നിലനില്‍ക്കുന്ന പിന്‍വാതില്‍ നിയമനത്തിനും വെട്ടിപ്പിനും തുല്യമാണെന്നും ഇത് കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള മറ്റു സഹകരണ ബാങ്കിനെ തകര്‍ത്തതുപോലെ ഈ ബാങ്കിനേയും തകര്‍ക്കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് ബാങ്കിന്‍റെ മുന്‍പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.

മുന്‍ കാലങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ ബാങ്ക് ഇപ്പോള്‍ ലാഭമില്ലാത്ത അവസ്ഥയിലാണ്.  ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ കുടുംബാങ്ങളേയും പാര്‍ട്ടി നേതാക്കളേയും നിയമിച്ചും ഭരണ സമിതിയെ നോക്കുകുത്തിയാക്കിയുമാണ് ഈ സ്ഥാപനത്തെ തകര്‍ത്തത്. വളക്കച്ചവടത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ക്രമക്കേടിന്‍റെ പേരില്‍ ഭരണസമിതി സസ്പെന്‍റ് ചെയ്യുവാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് തീരുമാനം പിന്‍വലിപ്പിച്ചത് അഴിമതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പ്രൊഫ. ജി. ജോണിന്‍റെ അദ്ധ്യക്ഷതയിലുള്ള പ്രതിഷേധ യോഗം കുറ്റപ്പെടുത്തി.

യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ബീനാ സോമന്‍, കോണ്‍ഗ്രസ് നേതാക്കളായ കോശികുഞ്ഞ് അയ്യനേത്ത്, ബിജു വര്‍ഗീസ്, തോമസ് തോളൂര്‍, റ്റി. എസ്. തോമസ് എന്നിവര്‍ പ്രസംഗിച്ചു.  പരമേശ്വരന്‍ നായര്‍, ജോസ് ചെറുവാഴത്തടം, രാജു, ലോയിഡ് മണ്ണില്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...