കേരളമാണ് തന്‍റെ കര്‍മ്മമണ്ഡലം ; ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളമാണ് തന്‍റെ കര്‍മ്മ മണ്ഡലമെന്നും ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന് മത നേതാക്കള്‍ ക്ഷണിച്ചിട്ടാണെന്നും ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം തന്നെ മറ്റൊരു രീതിയില്‍ കാണുന്നു എന്ന് സൂചിപ്പിച്ച തരൂര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും പറഞ്ഞു. നേരത്തെ വിവിധ മതമേലധ്യക്ഷന്മാരെ തരൂര്‍ സന്ദര്‍ശിച്ചിരുന്നു. എന്‍.എസ്.എസിന്‍റെ മന്നം ജയന്തി ആഘോഷത്തിലും തരൂര്‍ പങ്കെടുത്തിരുന്നു. അതിനെ തുടര്‍ന്ന് തരൂര്‍ തറവാടി നായരാണെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. തരൂര്‍ മുഖ്യമന്ത്രിയാവാന്‍ അനുയോജ്യനായ നേതാവാണെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു.

കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ തരൂര്‍ കേരളത്തില്‍ സജീവമാകണമെന്ന് ഓര്‍ത്തഡോക്സ് സഭാ മേധാവിയും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ സജീവമാകുമെന്നും നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും തരൂരും പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി.ഡി സതീശനും വ്യക്തമാക്കിയിരുന്നു. തരൂരിന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തരൂരിന്‍റെ പുതിയ വിശദീകരണം.

അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗ് ഇക്കാര്യത്തില്‍ ഇടപെടാറില്ല. നേരത്തെയും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല. തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...