പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തില്‍ 24 വെള്ളിയാഴ്ച പത്തനംതിട്ട ടൗണ്‍ ഹാളില്‍ പ്രകൃതി സൗഹൃദ ഉല്‍പ്പന്ന പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള പ്രകൃതി സൗഹൃദ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ഉദേശത്തോടെ സംഘടിപ്പിക്കുന്ന വിപണനമേളയുടെ ഉദ്ഘാടനം 24ന് രാവിലെ 10 ന് പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തയ്യാറാക്കിയ വിവിധതരം തുണിസഞ്ചികള്‍, പേപ്പര്‍ ക്യാരി ബാഗുകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ജ്യൂട്ട് ഉല്‍പ്പന്നങ്ങള്‍, മുള, ഈറ, തടി, ചിരട്ട ഉല്‍പ്പന്നങ്ങള്‍, പ്രകൃതി സൗഹൃദ സ്ട്രോകള്‍ എന്നിവ ഈ വിപണനമേളയില്‍ വില്‍പ്പന നടത്തും.