കുടുംബശ്രീ ; പ്രകൃതി സൗഹൃദ ഉല്‍പ്പന്ന പ്രദര്‍ശനവും വിപണനവും 24ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തില്‍ 24 വെള്ളിയാഴ്ച പത്തനംതിട്ട ടൗണ്‍ ഹാളില്‍ പ്രകൃതി സൗഹൃദ ഉല്‍പ്പന്ന പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള പ്രകൃതി സൗഹൃദ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ഉദേശത്തോടെ സംഘടിപ്പിക്കുന്ന വിപണനമേളയുടെ ഉദ്ഘാടനം 24ന് രാവിലെ 10 ന് പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തയ്യാറാക്കിയ വിവിധതരം തുണിസഞ്ചികള്‍, പേപ്പര്‍ ക്യാരി ബാഗുകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ജ്യൂട്ട് ഉല്‍പ്പന്നങ്ങള്‍, മുള, ഈറ, തടി, ചിരട്ട ഉല്‍പ്പന്നങ്ങള്‍, പ്രകൃതി സൗഹൃദ സ്ട്രോകള്‍ എന്നിവ ഈ വിപണനമേളയില്‍ വില്‍പ്പന നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...