പുതുമയാര്‍ന്ന വിഭവങ്ങളുടെ ആകര്‍ഷകമായ ഓഫറുകളുമായി കുടുംബശ്രീ പുതുവത്സര വിപണന മേള  

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുമയാര്‍ന്ന വിഭവങ്ങള്‍ക്കും ആകര്‍ഷകങ്ങളായ ഓഫറുകളുമായി കുടുംബശ്രീ പുതുവത്സര വിപണന മേള ആരംഭിച്ചു. പത്തംതിട്ട നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജിന് മുന്‍വശത്തായി ആരംഭിച്ച ജില്ലാതല വിപണന മേള  ഡിസംബര്‍  30 വരെയാണ് സംഘടിപ്പിച്ചിട്ടുളളത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍  മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കലര്‍പ്പില്ലാത്തതും മായം കലരാത്തതുമായ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച്  പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കുടുംബശ്രീ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറുകളോടെ 99/199/399/ എന്നിങ്ങനെ കോംബോ ഓഫറുകളോടെ ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്ക് മറ്റുല്‍പ്പന്നങ്ങളും ലഭിക്കും. കേക്കുകള്‍, ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യത്യസ്തമായ രൂചിക്കൂട്ടുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ പലഹാരങ്ങള്‍, ചെമ്മീന്‍,നാരങ്ങ, വെളുത്തുള്ളി എന്നിവയുടെ വിവിധതരം അച്ചാറുകള്‍, പുളി, കറിപൗഡറുകള്‍, ധാന്യപൊടികള്‍, മാര്‍ബിള്‍കേക്ക്, പ്ലം കേക്ക്, പൈനാപ്പിള്‍ കേക്ക്, മാംഗോ കേക്ക്, വാനില കേക്ക്, പിസ്ത കേക്ക്, വൈറ്റ് കേക്ക്, ഡാര്‍ക്ക് കേക്ക്,  മില്‍ക്ക് ചോക്ലേറ്റ്, ഫ്ളേവര്‍ ചോക്ലേറ്റ്, ഗുലാബ് ജാമുന്‍, തുണിത്തരങ്ങള്‍,ജൂട്ട്, റെക്ന്‍ ബാഗുകള്‍, ചക്കിലാട്ടിയ എണ്ണ, കരകൗശല വസ്തുക്കള്‍, സോപ്പ്, ലോഷന്‍, ചവിട്ടി, ഇരുമ്പുല്പന്നങ്ങള്‍, ജൈവ പച്ചക്കറികള്‍, വിവിധയിനം  തൈകള്‍  തുടങ്ങിയവ  കുടുംബശ്രീ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  എ. മണികണ്ഠന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസ്സി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എല്‍.ഷീല,അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എച്ച് സലീന,  പത്തനംതിട്ട സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗ്ഗീസ് , ഡി.പി.എം അനൂപ, സിറ്റി മിഷന്‍ മാനേജര്‍ എം.അജിത് കുമാര്‍ , ബ്ലോക്ക് കോര്‍ഡിനേറ്റര്‍  ധന്യ രാജ്,എം. ഇ.സി രവീന്ദ്ര നാഥ്  എം.ഇ ഡി.പി.എം എലിസബത്ത് ജി. കൊച്ചില്‍ എന്നിവര്‍ പങ്കെടുത്തു.വിവിധ സി.ഡി.എസ്സുകളില്‍നിന്നായ് 21  സംരംഭ യൂണിറ്റുകളാണ് വിപണന മേളയില്‍ പങ്കെടുക്കുന്നത്. കുടുംബശ്രീ ജെ.എല്‍.ജി യൂണിറ്റുകല്‍ ഉല്‍പ്പാദിപ്പിച്ച നാടന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...