അലോഷ്യന്‍ കുടുംബ സംഗമത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എടത്വ : സെന്‍റ് അലോഷ്യസ്‌ കലാലയത്തിന്റെ 56 -ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫോര്‍മര്‍ യൂണിയന്‍ മെമ്പേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെയും സഹകരണത്തോടെ നാല് ദിവസം നീണ്ട് നില്ക്കുന്ന അലോഷ്യന്‍ കുടുംബ സംഗമത്തിന് തുടക്കമായി. മനേജര്‍ ഫാദര്‍ മാത്യൂ ചൂരവടി ഉദ്ഘാടനം ചെയ്തു. ഷൈനി തോമസ് അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ. ജോച്ചന്‍ ജോസഫ്,അഡ്മിന്‍ എക്സിക്യുട്ടീവ് വര്‍ഗ്ഗീസ് എം.ജെ, മീഡിയ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള, പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജെ വെട്ടിയില്‍, അസ്ഖര്‍ അലി, ബി.രമേശ് കുമാര്‍, തമ്പി പത്തിശ്ശേരില്‍ ,മാര്‍ട്ടിന്‍ ടി. കളങ്ങര, കെ.വി.ബിജു ,മൈക്കിള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

നാളെ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജെ. വെട്ടിയില്‍ അധ്യക്ഷത വഹിക്കും. സി. എസ്.ഐ. മുന്‍ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. 30ന് വ്യാഴാഴ്ച 3 മണിക്ക് ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ കോളേജ് കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ നീന്തല്‍ പരിശീലനം നല്കും. 4 ന് നടക്കുന്ന കുടുംബമേള തമ്പി പത്തിശ്ശേരില്‍ അധ്യക്ഷത വഹിക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കവിയൂര്‍ ശിവ പ്രസാദ്, സിദ്ധാര്‍ത്ഥ ശിവ , പ്രൊഫ.ബാബു നമ്പൂതിരി, കുണ്ടറ ജോണി ,ചെറിയാന്‍ ഫിലിപ്പ്, റഫീഖ് റാവുത്തര്‍, മിനന്‍ ജോണ്‍ എന്നിവര്‍ പങ്കെടുക്കും.
31ന് വെള്ളിയാഴ്ച 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രഥമ അധ്യാപകന്‍ പ്രൊഥ ഉമ്മന്‍ മാത്യൂ സ്മാരക പുരസ്ക്കാരം അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍ എ പ്രഥമ പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ. പി.ടി.ജോസഫിന് നല്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി ദുരന്തം ; സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
വയനാട് : കള്ളാടി ദുരന്തത്തിൽ സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ....

പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് സന്ദീപ് വാര്യർ

0
തിരുവനന്തപുരം : പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച്...

കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം

0
കൊച്ചി : കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്...

മുക്കുപണ്ടം പണയം വെച്ച് 39000 രൂപ തട്ടിയെടുത്തു , പ്രതി പിടിയിൽ

0
ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ...