കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണക്കാലത്ത് ഓണ്‍ലൈനിലൂടെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന കുടുംബശ്രീ ഉത്പന്നങ്ങള്‍ (www.kudumbashreebazaar.com) വിപണിയില്‍ എത്തിക്കുന്ന ഓണം ഉത്സവ് വിപണന മേളയ്ക്ക് തുടക്കമായി. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ ഓണക്കാലത്ത് കുടുംബശ്രീ സംരംഭകര്‍ക്കും കൃഷി സംഘാംഗങ്ങള്‍ക്കും പരമാവധി പിന്തുണയേകാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ.

സംരംഭകര്‍ക്ക് മികച്ച വിറ്റുവരവ് നേടാനും പ്രതിസന്ധികളെ മറികടക്കാനുമുള്ള സുവര്‍ണാവസരമാണ് ഓണം ഉത്സവ് ഓണ്‍ലൈന്‍ വിപണന മേള. നാല്‍പ്പതു ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന ഓഫറുകളും കോംബോ ഓഫറുകളും സൗജന്യ ഹോം ഡെലിവറിയുമാണ് മേളയുടെ ആകര്‍ഷണം. തുണിത്തരങ്ങള്‍, മസാലപ്പൊടികള്‍, ബാഗുകള്‍, കുടകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ മേളയിലൂടെ വാങ്ങാനാകും.

കുടുംബശ്രീ ജില്ലാതല ഓണവിപണന മേളയുടെ സമാപന സമ്മേളനത്തിന്റെയും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ഓണം ഉത്സവ് വിപണന മേളയുടെയും ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജ് ഗ്രൗണ്ടില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ നിര്‍വഹിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്‍ഡ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍. ഷീല, കെ.എച്ച്. സലീന, പത്തനംതിട്ട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, എംഇഡിപിഎം എലിസബത്ത് ജി. കൊച്ചില്‍, മാര്‍ക്കറ്റിംഗ് ഡിപിഎം അനു ഗോപി എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ സംരംഭകരായ വനിതകള്‍ക്ക് നാലു ദിവസങ്ങളിലായി നടന്ന ജില്ലാതല ഓണവിപണന മേളയിലൂടെ ആകെ 2,50,000 രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്നതിന് സാധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...