നാടുണര്‍ത്തി കുടുംബശ്രീ സ്ത്രീശക്തി കലാജാഥ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സ്ത്രീധനവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്ത് സ്ത്രീ ശക്തി കലാജാഥ മുന്നേറുന്നു. സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന സന്ദേശം പകര്‍ന്ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന കലാജാഥയാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. സ്ത്രീധനത്തിനും, സ്ത്രീപീഡനത്തിനുമെതിരെയാണ് കലാജാഥ. മാര്‍ച്ച് 9 മുതല്‍ 19 വരെ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ കലാജാഥ പര്യടനം നടത്തും. കുടുംബശ്രീ നവജ്യോതി രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും, സംഗീതശില്പവും ഉള്‍കൊള്ളിച്ചാണ് പരിപാടി.

സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മൂന്ന് നാടകവും രണ്ട് സംഗീത ശില്‍പ്പവുംരൂപകല്‍പന ചെയ്തത്. കരിവെള്ളൂര്‍ മുരളി രചിച്ച പാടുക ജിവിതഗാഥകള്‍ എന്ന സംഗീത ശില്‍പത്തോടെയാണ് ്കലാവിരുന്നിന് തുടക്കം. പെണ്ണിന് പുറകെ സംശയത്തിന്റെ കണ്ണുകളുമായി പതുങ്ങിയെത്തുന്നവരെയും കാണാം. കരിവെള്ളൂര്‍ മുരളിയും റഫീഖ് മംഗലശേരിയും രചിച്ച് റഫീഖ് സംവിധാനം ചെയ്ത പെണ്‍കാലം കാണികളുടെ മനസില്‍ തീകോരിയിടും. മകളെ പീഡിപ്പിക്കുന്ന ഭര്‍ത്താവിനെ കൊന്ന് ജയിലില്‍ പോകേണ്ടി വന്ന സുമതി അരങ്ങില്‍ ജീവിക്കുകയാണ്.

ശ്രീജ ആറങ്ങോട്ടുകര രചനയും സംവിധാവും നിര്‍വഹിച്ച സദസില്‍ നിന്ന് അരങ്ങത്തേക്ക് കലാപരിപാടിക്ക് കാത്തിരിക്കുന്ന ജനക്കൂട്ടമായാണ് രംഗാവതരണം. ആണ്‍ പെണ്‍സമത്വവും ഇഷ്ടപ്പെട്ടവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഇവിടെ പ്രഖ്യാപിക്കുന്നുണ്ട്. ശ്രീജ ആറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത അത് ഞാന്‍ തന്നെയാണ് എന്ന നാടകത്തില്‍ മൂന്നു മൃതദേഹങ്ങളിലൂടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുകയാണ്. ദുരഭിമാനത്താല്‍ വീട്ടുകാരാല്‍ കൊല്ലപ്പെട്ടവള്‍, ക്രൂര പീഡനത്തിന്റെ ഇര, കൂട്ട ബലാല്‍സംഗത്തിന് ഇരയായവള്‍ എന്നിങ്ങനെ ഇരകള്‍ നീളുന്നു. പെണ്‍വിമോചന കനവുത്സവത്തോടെയാണ് കലാവിരുന്നിന്റെ സമാപനം.

ഇതുവരെ 20 കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. കുടുംബശ്രീ തിയേറ്റര്‍ ഗ്രൂപ്പിലെ ഉഷ തോമസ്, ഷെര്‍ളി ഷൈജു, അംബിക അനില്‍, റ്റി.പി. ഹേമലത സുധ സുരേന്ദ്രന്‍, കെ.എന്‍ സുജ, ആര്‍.രുഷ്മിത, ആര്‍.അമ്മുപ്രിയ, എ.ഡി. പൊന്നമ്മ, ഗീത റെജി, വല്‍സല പ്രസന്നന്‍, എം.ജെ ഏലിക്കുട്ടി എന്നിവരാണ് കലാജാഥയിലെ അംഗങ്ങള്‍. ഒരു ദിവസം നാല് കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ഉഷാതോമസ് ജാഥാ ക്യാപ്റ്റനും പി.ആര്‍ അനുപ ജാഥ കോ – ഓര്‍ഡിനേറ്ററും, ആര്‍.രേഷ്മ, ട്രീസ എം ജയിസ് എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്. 19 ന് വൈകിട്ട് 4.30 ന് കുന്നന്താനത്തെ പരിപാടിയിലൂടെ ജില്ലയിലെ പര്യടനം സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...