ക്ഷേത്രത്തില്‍ സ്വര്‍ണമാല നഷ്ടമായ സ്ത്രീക്ക് സ്‌നേഹ സമ്മാനമായി സ്വര്‍ണവളകള്‍ ; ആളെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : പട്ടാഴി ക്ഷേത്രത്തില്‍ സ്വര്‍ണമാല നഷ്ടമായ സ്ത്രീക്ക് സ്വര്‍ണവളകള്‍ നല്‍കിയയാളെ തിരിച്ചറിഞ്ഞു. ചേര്‍ത്തല സ്വദേശിനി ശ്രീലതയാണ് കൊല്ലം മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്രയ്ക്ക് രണ്ട് വളകള്‍ സമ്മാനിച്ചത്. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത. സ്വര്‍ണമാല മോഷണം പോയതില്‍ സുഭദ്രയുടെ വേദന കണ്ടായിരുന്നു വള നല്‍കിയതെന്നും ചെയ്തത് വലിയ കാര്യമായി കരുതുന്നില്ലെന്നും ശ്രീലത പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോഴാണ് രണ്ട് പവന്‍ മാല നഷ്ടപ്പെട്ടതും സ്ഥലത്തെത്തിയ അജ്ഞാത സ്ത്രീ രണ്ട് വളകള്‍ സമ്മാനിച്ചതും. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച്‌ മാല വാങ്ങി ക്ഷേത്ര നടയിലെത്തി പ്രാര്‍ഥിച്ച ശേഷം കഴുത്തിലിടണമെന്നു പറഞ്ഞു മടങ്ങിയ അവരെ പിന്നീട് കണ്ടെത്താനായില്ല.

സംഭവം നടന്ന് മൂന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്കാണ് വള വിറ്റ് വാങ്ങിയ മാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തിയത്. കശുവണ്ടിത്തൊഴിലാളിയായ തന്റെ തുച്ഛമായ വരുമാനം സ്വരുക്കൂട്ടി വാങ്ങിയ മാലയാണ് നഷ്ടപ്പെട്ടത്. ക്ഷേത്ര നടയില്‍ വെച്ചാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നതും നിലവിളിച്ച്‌ കരഞ്ഞതും. എവിടെ നിന്നോ എത്തിയ ആ സ്ത്രീ വളകള്‍ നല്‍കി മടങ്ങുകയും ചെയ്തു. അവരുടെ മുഖം പോലും നേരില്‍ കാണാന്‍ സാധിച്ചില്ല. ഒന്നു കൂടി തന്റെ മുന്നില്‍ അവരെ എത്തിക്കുമോ എന്നതായിരുന്നു സുഭദ്രയുടെ പ്രാര്‍ഥന. അതിനിടെയാണ് വള സമ്മാനമായി നല്‍കിയത് ശ്രീലതയാണെന്ന് തിരിച്ചറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...