മണിപ്പൂരിൽ നാഗ ഗ്രാമങ്ങൾക്ക് നേരെ കുക്കി ആയുധധാരികളുടെ ആക്രമണം : 18 വീടുകൾക്ക് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂരിൽ മ്യാന്മർ അതിർത്തിയോട് ചേർന്നുള്ള നാഗ ഗ്രാമങ്ങളിൽ കുക്കി ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. തെങ്കുൽ നാഗ വിഭാഗം താമസിക്കുന്ന ചോരോ, വാംലി, നാംലി എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണകാരികൾ ഗ്രാമങ്ങളിലെ 18 വീടുകൾക്ക് തീയിട്ടു. ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു.ഗ്രാമത്തിൽ നിന്നും രണ്ടുപേരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി തെങ്കുൽ നാഗ വിഭാഗത്തിന്റെ ഉന്നത സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

മ്യാന്മർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുക്കി ആയുധധാരികളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാസേനയുടെ പ്രാഥമിക നിഗമനം. അതിർത്തി കടന്നെത്തിയ ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം മോഷണവും കവർച്ചയുമായിരുന്നു എന്നാണ് വിലയിരുത്തൽ. സംഭവത്തെത്തുടർന്ന് അസം റൈഫിൾസ് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയവർ മ്യാന്മറിലേക്ക് കടന്നോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...