ഇറാൻ ആക്രമണം : നാശനഷ്ടങ്ങൾ രേഖപ്പെടുത്താൻ യുഎഇയിൽ പ്രത്യേക സമിതി

For full experience, Download our mobile application:
Get it on Google Play

അബൂദബി: ഇറാന്റെ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകി യുഎഇ. യു.എ.ഇ അറ്റോർണി ജനറലായിരിക്കും സമിതി അധ്യക്ഷൻ. യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാനാണ് പ്രഖ്യാപനം നടത്തിയത്.മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നിയമപരമായി രേഖപ്പെടുത്താനാണ് ദേശീയ സമിതിക്ക് യുഎഇ രൂപം നൽകിയത്. രാജ്യത്തെ നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ച് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.

ഇറാന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങൾ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും പൗരൻമാർ, താമസക്കാർ, സന്ദർശകർ എന്നിവരെയും എത്രമാത്രം ബാധിച്ചുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണ് സമിതിയുടെ ചുമതല. രാജ്യത്തെ പ്രധാന മന്ത്രാലയങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായിരിക്കും. തെളിവുകളുടെ സമഗ്രത ഉറപ്പുവരുത്താൻ സാമ്പത്തിക, സാങ്കേതിക, സുരക്ഷ, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയും സമിതിയിൽ ഉൾപ്പെടുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...