Friday, May 10, 2024 6:27 pm

ബസ് സര്‍വീസ് നിലച്ചിട്ട് 10 വര്‍ഷം ; കുളമാപ്പുഴിക്കാരുടെ യാത്രാ ദുരിതം അവസാനിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

ആറന്മുള :   നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ആറന്മുള പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട കുളമാപ്പുഴി പ്രദേശത്തുകൂടിയുള്ള സ്വകാര്യ ബസ് സര്‍വീസ് നിലച്ചിട്ട് പത്തുവര്‍ഷം കഴിയുന്നു .കിടങ്ങന്നൂരിലേക്കും ആറന്മുളയിലേക്കും പോകേണ്ട പ്രദേശവാസികള്‍ യാത്രാദുരിതത്തിലാണ്. ആറന്മുളയില്‍ നിന്ന് കുളമാപ്പുഴി വഴി നാല്‍ക്കാലിക്കല്‍ എത്തുന്ന റോഡാണിത്. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാല്‍നടയായും ഓട്ടോയിലുമാണ് ഇപ്പോള്‍ ആറന്മുളയിലെത്തുന്നത്.

മോശം റോഡും യാത്രക്കാരില്ലാത്തതുമാണ് ബസ് സര്‍വീസ് നിര്‍ത്താനുള്ള കാരണമായി അന്ന് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ റോഡ് മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കി. നാല്‍ക്കാലിക്കല്‍ എരുമക്കാട് വഴി ചെങ്ങന്നൂരിലേക്ക് ഈ റോഡിലൂടെ എത്താനും കഴിയും. നിരവധി തവണ ഈ ആവശ്യവുമായി നാട്ടുകാര്‍ ജനപ്രതിനിധികളെ സമീപിച്ചിരുന്നു. അനുകൂല നടപടികള്‍ ഉണ്ടാകുമെന്നുള്ള വാഗ്ദാനം ലഭിക്കുമെങ്കിലും ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറത്ത് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

0
മലപ്പുറം : മേല്‍മുറിയില്‍ ബന്ധുക്കളായ കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. മരിച്ചത്...

പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

0
പത്തനംതിട്ട : ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ...

നീലക്കുറിഞ്ഞി പഠനോത്സവം : ജില്ലാതല ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

0
പത്തനംതിട്ട : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷന്‍ വേള്‍ഡ് വൈല്‍ഡ്...

കെജരിവാളിന്റെ ജാമ്യം തിരിച്ചടിയെന്ന് പി രാജീവ്

0
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്...