അശ്ലീല വീഡിയോ കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെ സ്‌ക്രീനിൽ അർധനഗ്നൻ ; പോലീസിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വീഡിയോ കോൺഫറൻസിലൂടെ ഹൈക്കോടതി വാദം കേൾക്കുന്നതിനിടെ പുറത്തു നിന്നുള്ള അർധ നഗ്നനായ ഒരാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. കർണാടക ഹൈക്കോടതിയിൽ ചൊവ്വാഴ്ച മുൻ മന്ത്രി രമേഷ് ജാർക്കി ഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ വാദം നടക്കുന്നതിനിടെയാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇയാളെ കണ്ടെത്താനാവശ്യപ്പെട്ട് പോലീസിന് നോട്ടീസ് നൽകി.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. പീഡനത്തിനിരയായെന്ന് പരാതിയുന്നയിച്ച യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്സിങ്ങാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരാൾ കുളിക്കുന്ന നിലയിലാണ് വീഡിയോ കോൺഫറൻസിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. 20 മിനിറ്റോളം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായും അറിയിച്ചു. ഇയാളുടെ പേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റുചില അഭിഭാഷകരും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇയാൾ നടത്തിയത് കോടതിയലക്ഷ്യവും ലൈംഗികാതിക്രമവുമാണെന്ന് ഇന്ദിരാ ജയ്സിങ് പിന്നീട് ട്വീറ്റു ചെയ്തു. കോടതിയിൽ നടക്കുന്ന വാദത്തെ തടസ്സപ്പെടുത്തുന്നതാണെന്നും കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...