മരം വെട്ടുന്നതിനിടെ ശിഖരത്തിനിടയിൽ മരം വെട്ട് തൊഴിലാളി കുടുങ്ങി ; അഗ്നിശമന സേന എത്തി രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മരം വെട്ടുന്നതിനിടെ ശിഖരത്തിനിടയിൽ കുടുങ്ങിപ്പോയ കുറ്റപ്പുഴ സ്വദേശിയായ യുവാവിനെ അഗ്നിശമന സേന അതി സാഹസികമായി രക്ഷപെടുത്തി. കിഴക്കൻ മുത്തൂർ പുത്തൻ വീട്ടിൽ ജോബി (30) യെ ആണ് തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേന ഇന്നലെ വൈകിട്ട് 4 മണിയോടെ രക്ഷപെടുത്തിയത്. കുറ്റപ്പുഴ പ്രിയ വില്ലയിൽ മേരിയുടെ പുരയിടത്തിലെ കൂറ്റൻ ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മുറിച്ചു മാറ്റിയ ശിഖരത്തിനും മരത്തിനുമിടയിൽ മരം വെട്ട് തൊഴിലാളിയായ ജോബി കുടുങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചേന്ന് ലാഡറും, റോപ്പും, നെറ്റും ഉപയോഗിച്ച് ജോബിയെ താഴെ എത്തിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജോബിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ആർ.ബാബുവിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസറന്മാരായ ജി.മധുസൂദനൻ നായർ, സോജൻ മാത്യു, ഉദ്യോഗസ്ഥരായ അഭിലാഷ്, അജീഷ് കുമാർ , പി.സജു , എ.ഷംനാദ്, ജി.കെ ഷിജു, ഹോം ഗാർഡ് ഷാജി എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...