Tuesday, March 5, 2024 4:18 pm

കുമളിയില്‍ വാഹനാപകടത്തില്‍ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ രണ്ടു ലക്ഷം വീതം ധനസഹായം നല്‍കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇടുക്കിയിലെ കുമളിക്ക് സമീപം വാഹന അപകടത്തില്‍ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം സഹായധനം നല്‍കി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രാജയുടെ മകന്‍ ഏഴു വയസ്സുകാരന്‍ ഹരിഹരന്‍ എന്നിവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കി. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. മരിച്ച അയ്യപ്പഭക്തരുടെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും വീടുകളിലെത്തി ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി തുക കൈമാറി. ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞായിരുന്നു അപകടം.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശികളായ മുനിയാണ്ടി (55) കന്നിസ്വാമി (60), ആണ്ടിപ്പെട്ടി ഷണ്‍മുഖസുന്ദരപുരം എസ്.വിനോദ് കുമാര്‍ (43), ഗോപാലകൃഷ്ണന്‍ (42), കലൈശെല്‍വന്‍ എന്നിവരാണ് മരിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിന് മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടിച്ചപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചിറ്റാർ റോഡിലെ ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കണം ; ആവശ്യം ശക്തമാകുന്നു

0
കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ കല്ലൻപ്ലാവ് ഭാഗത്ത് കയറ്റത്തിൽ സ്ഥാപിച്ചിരിക്കുന്ന...

ഇടുക്കി നേര്യമംഗലത്ത് കാട്ടാനക്കൂട്ടം ; ജനവാസമേഖലയിലെത്തിയത് 16 ആനകൾ

0
ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. 16 ആനകളാണ് ജനവാസമേഖലയിലെത്തിയത്. കൊച്ചി...

നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന് ജാമ്യം

0
ധാക്ക : 2.3 മില്യൺ ഡോളർ അപഹരിച്ച കേസിൽ സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ധ​നും​...

യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ

0
ദുബൈ : യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ....