കോട്ടയം: മണ്ഡലത്തില്‍ ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ചോരാതിരിക്കാൻ പ്രതിരോധവുമായി സി.പി.എം. കുടുംബയോഗങ്ങൾ വഴിയും ലഘുലേഖകൾ വീടുകളിലെത്തിച്ചും വോട്ട് ഉറപ്പിക്കാനാണ് ശ്രമം. യു.ഡി.എഫ് വോട്ടുകളിൽ ബി.ഡി.ജെ.എസ് കടന്നുകയറുമെന്നും സി.പി.എമ്മിന് ആശങ്കയില്ലെന്ന് ജില്ലാ സെക്രട്ടറി എ.വി റസൽ പ്രതികരിച്ചു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി എത്തിയതോടെ എസ്.എന്‍.ഡി.പി യൂനിയൻ നേതാക്കളും പരോക്ഷമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടുന്നുണ്ട്. ജില്ലയിൽ നിർണായക സ്വാധീനമുള്ള ഈഴവ വോട്ടുകളിൽ തുഷാർ വിള്ളൽ വീഴ്ത്തുമോയെന്ന ആശങ്ക എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ അലട്ടുന്നു. എന്നാൽ, പരമ്പരാഗതമായി എല്‍.ഡി.എഫിന് സ്വാധീനമുള്ള ഈഴവ വോട്ടുകളുടെ ചോർച്ച ഇടതുമുന്നണിയെ മാത്രമേ കാര്യമായി ബാധിക്കൂവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. സി.പി.എം വോട്ടുകളിൽ കുറവ് വരുമോയെന്ന ആശങ്ക കേരളാ കോൺഗ്രസ് എമ്മും മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം നേരിട്ട് വോട്ട് ചോർച്ച തടയാൻ ശ്രമം തുടങ്ങിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























