ഭൂമിയുടെ അവകാശത്തെ ചൊല്ലി തർക്കം ; ബിഹാറിൽ 5 സ്ത്രീകൾക്ക് വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

പട്ന : ബീഹാറിൽ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം ബേട്ടിയ ജില്ലയിലായിരുന്നു സംഭവം. വെടിയേറ്റ സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ ഭൂമിയുടെ അവകാശത്തിനായി സ്ത്രീകൾ പ്രതിഷേധിച്ചപ്പോഴായിരുന്നു വെടിവെപ്പ്.

ഭൂരഹിതരായ തൊഴിലാളികളെ സഹായിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് 1985 ൽ ഭൂമി ലഭിച്ചതെന്നാണ് സ്ത്രീകൾ അവകാശപ്പെടുന്നത്. പട്ടയ തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് 2004 മുതൽ പ്രദേശത്തെ സ്ഥല വിൽപ്പന മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ഭൂമിയുടെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടറുമായി വന്ന് ബലം പ്രയോഗിച്ച് നിലം ഉഴുതുമറിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ഇതിനെതിരെ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ഇയാൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അഞ്ച് പേർക്ക് വെടിയേറ്റു. നിരവധി പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സംഘർഷമുണ്ടായ സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും എസ് പി ഉപേന്ദ്രനാഥ് വർമ്മ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...