ചൈനയില്‍ മൂന്ന് ഡോസ് വാക്‌സീന്‍ എടുക്കുന്നവര്‍ പോലും സുരക്ഷിതരല്ലെന്ന് വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

ചൈന : കോവിഡിനെ തുടര്‍ന്ന് ചൈനയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. അതിനിടെ അണുബാധയെ നേരിടാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി വരുന്നത്. കോവിഡ് കേസുകളില്‍ ആശ്വാസം ദൃശ്യമല്ല. അതേസമയം കോവിഡ് ബാധിച്ച് നിലവില്‍ സുഖം പ്രാപിച്ചവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ എന്ന ചോദ്യം ചൈനയില്‍ ഉയരുന്നുണ്ട്. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചൈനയുടെ സംയുക്ത പകര്‍ച്ചവ്യാധി സംഘം ഈ ചോദ്യത്തിന് ‘അതെ’ എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.

രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിനായി മുമ്പത്തെ മൂന്ന് ഡോസുകളില്‍ നിന്ന് വ്യത്യസ്തമായ വാക്‌സീന്‍ തിരഞ്ഞെടുക്കാന്‍ പകര്‍ച്ചവ്യാധി സംഘം ആളുകളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരക്കാര്‍ നാലാമത്തെ ഡോസ് വാകസീന്‍ ഉടന്‍ എടുക്കാനാണ് വിദഗ്ധര്‍ ഉപദേശിച്ചിരിക്കുന്നത്. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചൈനയുടെ ജോയിന്റ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ധര്‍ ഞായറാഴ്ച വാക്‌സിനേഷനെക്കുറിച്ചുള്ള പൊതു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

കൂടാതെ കോവിഡ്-19 ബാധിച്ച ആളുകള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി. കോവിഡ്-19 ബാധിച്ച ആളുകള്‍ കുറഞ്ഞത് ആറ് മാസത്തിനുള്ളില്‍ തന്നെ നാലാമത്തെ ഡോസ് വാക്‌സീന്‍ സ്വീകരിക്കണമെന്ന് സംയുക്ത സംഘം പറഞ്ഞു. വ്യത്യസ്ത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്‌സീന്‍ ഡോസുകള്‍ (ഹെറ്ററോളജിക്കല്‍ വാക്സീന്‍ സ്ട്രാറ്റജി) അല്ലെങ്കില്‍ ഒമിക്രോണ്‍ വൈറസിനെതിരെ ക്രോസ് ഇമ്മ്യൂണിറ്റി നല്‍കുന്ന വാക്‌സീന്‍ ഡോസുകള്‍ ഇവയിലേതെങ്കിലും ഒരെണ്ണത്തിന് മുന്‍ഗണന നല്‍കണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...