അതിര്‍ത്തി കടന്നെത്തിയ ഒന്‍പത് പേരെ കുമളി പോലീസ് പിടികൂടി ; ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തിയ ഒന്‍പത് പേരെ കുമളി പോലീസ് പിടികൂടി. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. കമ്പം, തേനി മേഖലയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. കമ്പം, തേനി മേഖലകളിലെ ധാരാളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് നിന്നുള്ളവര്‍ കേരളത്തിലേക്ക് എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശനമാക്കുകയും അതിര്‍ത്തി കടന്ന് എത്തിയവരെ പോലീസ് പിടികൂടി വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തത്‌.

തേനി, കമ്പം ചെക്കപോസ്റ്റുകളിലൂടെ അതിര്‍ത്തി കടന്നെത്തിയ മലയാളികളും തമിഴ്‌നാട്ടുകാരുമായ ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ചതായി കഴിഞ്ഞ ദിവസങ്ങളിലെ പരിശോധയില്‍ വ്യക്തമായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച്‌ സമാന്തരപാതകളില്‍ പരിശോധന നടത്താനും വനപാതകളില്‍ പിക്കറ്റിങ് ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കമ്പമേട്ട് ഭാഗത്ത് നിന്ന് വന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...