കുമരകത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കൂടെ ഉണ്ടായിരുന്ന യുവതിയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുമരകത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കൂടെ ഉണ്ടായിരുന്ന യുവതിയെ കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശവാസിയാണ് പാടവരമ്പില്‍ തളര്‍ന്ന് കിടക്കുന്ന നിലയില്‍ പെണ്‍ക്കുട്ടിയെ കണ്ടെത്തിയത്. പേടിച്ചു വിറച്ച യുവതി 20 മണിക്കൂറാണ് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടില്‍ കഴിഞ്ഞത്. പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍  ഗോപി വിജയ് എന്ന പത്തൊമ്പതുകാരന്‍ തൂങ്ങിമരിച്ചത്. കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് തൂങ്ങിമരിച്ചത്. ഗോപി വിജയ്‌ക്കൊപ്പം ഇവിടെയത്തിയ പെണ്‍കുട്ടിയെ കാണാനില്ല എന്ന് പോലിസ് പറഞ്ഞിരുന്നു. ഈ കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്. സംഭവത്തിലെ ദുരൂഹത അവസാനിക്കാന്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.

വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഉച്ചയോടാടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നത്. ഒരു പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചിലവീട്ടുകാര്‍ കണ്ടതായാണ് പറയുന്നത്. ഇവരുടേതെന്ന് കരുതുന്ന ബാഗും ഗോപി വിജയ് എഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് വച്ച് പോലീസ് കണ്ടെടുത്തു. പ്രണയ ബന്ധത്തിലെ തര്‍ക്കം മൂലമാണ് ആത്മഹത്യയെന്നാണ് കത്ത് വിശദമാക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മാസ്‌കും തുവാലയും പെണ്‍കുട്ടിയുടേതാണ്. നഴ്‌സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും മൊബൈല്‍ ടെക്‌നീഷ്യനായ ഗോപി വിജയും ഇതിന് മുന്‍പും ഇവിടെ വന്നിട്ടുണ്ട്. ഗോപി വിജയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...