കുമാരമംഗലം പോക്സോ കേസ് : പ്രതി വിനീഷ് വിജയന്റെ ശിക്ഷാവിധി ഇന്ന് ; കോടതി വിധി കാത്ത് ഇടുക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുമാരമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ തൊടുപുഴ എടനാട് സ്വദേശി വിനീഷ് വിജയന്റെ ശിക്ഷാവിധി ഇന്ന്. വിനീഷ് വിജയൻ കുറ്റക്കാരനാണെന്ന് തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പോലീസ്‌ രജിസ്റ്റർ ചെയ്ത 28 കേസുകളിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. 2020 മുതൽ 2022 വരെയുള്ള കാലയളവിലാണ് 17 വയസ്സുകാരിയായ പെൺകുട്ടി നിരന്തര പീഡനത്തിന് ഇരയായത്. പെൺകുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജരായിരുന്നു പ്രതിയായ വിനീഷ് വിജയൻ.

തൊടുപുഴ ബാറിൽ ഉണ്ടായ ഒരു സംഘർഷവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് വിനീഷ് വിജയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനാലാണ് കഴിഞ്ഞ മാസം 28-ന് പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് മാറ്റിവെച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിധിയിൽ അനന്ത് ഷംസുദ്ദീൻ എന്നയാളെ ഇടുക്കി അഡീഷണൽ സെഷൻസ് കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കൂടാതെ, അഞ്ച് കേസുകളിൽ ഇരയായ കുട്ടിയുടെ അമ്മയും ഒരു ഇടനിലക്കാരനും പ്രതികളാണ്. പീഡനത്തിന് ഇരയായ പെൺകുട്ടി ശൈശവ വിവാഹത്തിനും ഇരയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസിന്റെ വിചാരണ സമയത്ത് കുട്ടിയുടെ മുത്തശി കൂറുമാറുകയും ചെയ്തിരുന്നു. 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വലിയ പീഡനപരമ്പരയിൽ കോടതി ഇന്ന് എന്ത് ശിക്ഷ നൽകും എന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...

വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ് മലയാലപ്പുഴ യൂണിറ്റ് ഒൻപതാമത് വാർഷികവും...

0
മലയാലപ്പുഴ : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ്...