പുലിപ്പേടിയില്‍ കഴിയുന്ന കുമ്പഴ തുണ്ടുമണ്‍കര നിവാസികളെ വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയില്‍ കാല്‍പ്പാടുകള്‍ കണ്ടത് പുലിയുടെതാണോ അതോ മറ്റേതെങ്കിലും മൃഗത്തിന്റെതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് രാവിലെയും സമാനമായ കാല്‍പ്പാടുകള്‍ പ്രദേശത്ത് കണ്ടിരുന്നു. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജ് ഇന്ന് രാവിലെ പുലിയെ കണ്ടെന്നു പറയുന്ന കുമ്പഴ തുണ്ടുമണ്‍കര പ്രദേശം സന്ദര്‍ശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. കാല്‍പ്പാദത്തിന്റെ വലിപ്പ വ്യത്യാസവും കാല്‍പ്പാടുകള്‍ തമ്മിലുള്ള അകലവും പുലിയുടെതിന് സമാനമാകുന്നില്ല എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തന്നെയുമല്ല ഇവിടെനിന്നും ഇരകളെ ഒന്നും പിടിച്ചിട്ടുമില്ല. സ്ഥലപരിചയം ഇല്ലാത്തതിനാല്‍ പ്രദേശത്ത് വിശദമായ പരിശോധനകള്‍ നടത്തുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

ജനങ്ങളുടെ ഭയാശങ്കകള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന് വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടു . നിരവധിപേര്‍ എം.എല്‍.എയോട് പരാതികള്‍ പറഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം പ്രത്യേക പരിശോധനകളും നിരീക്ഷണങ്ങളും നടത്താമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എം.എല്‍.എയോട് പറഞ്ഞു. നഗരസഭ കൌണ്‍സിലര്‍ അംബികാ വേണു, പി.വി അശോക്‌ കുമാര്‍ എന്നിവര്‍  പ്രദേശവാസികളുടെ വിഷമതകള്‍ വീണാ ജോര്‍ജ്ജിനോട്‌ വിവരിച്ചു. അന്‍സാരി, ജിത്ത്, ശശി എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...